Hat-trick, century on captaincy debut – Andre Russell <br />ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു കാര്യമായി മുഖവുര ആവശ്യമില്ലാത്ത താരാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരമായ ആന്ദ്രെ റസ്സല്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാക്കി മാറ്റിയത്. <br />ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വിന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) അവിശ്വസനീയ പ്രകടനമാണ് കഴിഞ്ഞ മല്‍സരത്തില്‍ റസ്സല്‍ കാഴ്ചവച്ചത്. ആദ്യം ബൗളിങില്‍ ഹാട്രിക് കണ്ടെത്തിയ താരം പിന്നീട് ബാറ്റിങില്‍ അതിവേഗ സെഞ്ച്വറിയും തികച്ചിരുന്നു. <br />#CPL2018 #AndreRussel